SignIn
Kerala Kaumudi Online
Monday, 04 May 2026 5.36 AM IST

കാമുകനുമായുള്ള സ്വകാര്യ രംഗങ്ങൾ അയച്ചുകൊടുത്തു; ഭാര്യയുടെ വീഡിയോ പങ്കുവച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
magan

ചണ്ഡീഗഡ്: കാമുകനുമായുള്ള ഭാര്യയുടെ വീഡിയോ കണ്ട ഭർത്താവ് മനംനൊന്ത് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്‌തക് എന്ന ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. മഗൻ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും മഗൻ ആരോപിച്ചിരുന്നു. കാമുകനോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദിവ്യയാണ് മഗന് അയച്ച് കൊടുത്ത്. ഇത് കണ്ടതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

മരിക്കുന്നതിന് മുൻപ് മഗൻ ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയിൽ ദീപക്ക് പൊലീസ് ഉദ്യോഗസ്ഥനാണെന്നും മഗൻ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ ഒരു മുറിയിൽ ദിവ്യ നൃത്തം ചെയ്യുന്നതും അത് കാമുകൻ റെക്കോഡ് ചെയ്യുന്നതും കാണാം. പിന്നാലെ വലിയ വിമർശനമാണ് വീഡിയോയ്ക്ക് നേരെ ഉയർന്നത്. ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നതായും മഗൻ ആരോപിക്കുന്നു. ദീപക്കും ദിവ്യയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും മഗൻ പങ്കുവച്ച് വീഡിയോയിൽ പറയുന്നു. ഇരുവർക്കുമെതിരെ കർശന നടപടി എടുക്കണമെന്നും തന്റെ മകനെ മാതാപിതാക്കളോടൊപ്പം നിർത്തണമെന്നും മഗൻ ആവശ്യപ്പെടുന്നുണ്ട്.

 

TAGS: NEWS 360, NATIONAL, NATIONAL NEWS, DANCE, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.