SignIn
Kerala Kaumudi Online
Monday, 04 May 2026 8.51 PM IST

പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആശ്വാസം; ചെന്നൈയിൽ നിന്ന് ഈ ദ്വീപിലേക്ക് ഇനി നേരിട്ട് വിമാന സർവീസ്

Increase Font Size Decrease Font Size Print Page
indigo-

ചെന്നൈ: ചെന്നൈയിൽ നിന്നും റീയൂണിയൻ ദ്വീപിലേക്കും തിരിച്ചും പുതിയ നോൺസ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. ഇൻഡിഗോയുടെ രാജ്യാന്തര ശൃംഖലയുടെ വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് ആഴ്ചയിൽ മൂന്ന് ദിവസത്തെ സർവീസ്. എയർബസ് എ320 വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവീസാണ് ലഭ്യമാക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിന് കിഴക്കായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ദ്വീപാണ് റീയൂണിയൻ.


ചെന്നൈയിൽ നിന്ന് ഉച്ചയ്ക്ക് 12:20-ന് പുറപ്പെടുന്ന ഇൻഡിഗോയുടെ 6E 1871 വിമാനം വൈകിട്ട് 5:10-ന് റീയൂണിയനിൽ എത്തിച്ചേരും. മടക്കയാത്ര , റീയൂണിയനിൽ നിന്ന് വൈകിട്ട് 6:10-ന് പുറപ്പെടുന്ന 6E 1872 വിമാനം അടുത്ത ദിവസം പുലർച്ചെ 2:10-നാണ് ചെന്നൈയിൽ ലാൻഡ് ചെയ്യുന്നത്. ഈ സമയങ്ങളെല്ലാം അതത് രാജ്യങ്ങളിലെ പ്രാദേശിക സമയക്രമം അനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്.


റീയൂണിയൻ ദ്വീപിലെ ജനസംഖ്യയുടെ മൂന്നിലൊന്നും (ഏകദേശം 3 ലക്ഷം പേർ) ഇന്ത്യൻ വംശജരാണ്. നേരിട്ടുള്ള പുതിയ സർവീസ് പ്രവാസികൾക്ക് അവരുടെ നാടുമായുള്ള ബന്ധം എളുപ്പമാക്കും. കൂടാതെ ബിസിനസ്, ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, തീർത്ഥാടനം എന്നിവയ്ക്കായി ഇന്ത്യയിലേക്ക് വരുന്നവർക്കും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകൾ തേടുന്നവർക്കും ഈ സർവീസ് ഗുണകരമാകും.


അഗ്നിപർവ്വതങ്ങൾ, നിബിഡ വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മനോഹരമായ ബീച്ചുകൾ എന്നിവയാൽ സമ്പന്നമാണ് റീയൂണിയൻ ദ്വീപ്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ അടക്കം ഒട്ടേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഹൈക്കിംഗ്, പാരാഗ്ലൈഡിംഗ്, സനോർക്കലിംഗ്, തിമിംഗലങ്ങളെ കാണാനുള്ള യാത്രകൾ തുടങ്ങിയ വിനോദങ്ങൾക്കും ഇവിടം പ്രസിദ്ധമാണ്.

ഇൻഡിഗോയുടെ വെബ്‌സൈറ്റിലോ , മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. പ്രിഫേർഡ് സീറ്റിംഗ്, ഈസി ക്യാൻസലേഷൻ തുടങ്ങിയവയ്ക്കായി അപ്ഫ്രണ്ട്, ഫ്‌ളെക്‌സി തുടങ്ങിയ സേവനങ്ങളും തിരഞ്ഞെടുക്കാം. യാത്രയ്ക്ക് മുൻപായി വിസ സംബന്ധമായ നിബന്ധനകൾ പരിശോധിക്കണമെന്നും എയർലൈൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIGO, CHENNAI, LATESTNEWS, DIRECT FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.