കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ കൺവെൻഷനും ഓൾ ഇന്ത്യ ജം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) ദേശീയ ചെയർമാൻ സയ്യാം മെഹ്റ, വൈസ് ചെയർമാൻ രാജേഷ് റോക്കഡെ എന്നിവർക്ക് സ്വീകരണവും നൽകുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ അറിയിച്ചു. 7ന് വൈകിട്ട് 5ന് കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ ചടങ്ങുകൾ നടക്കും. ജില്ലയിലെ 450 ജുവലറികൾ കൺവൻഷനിൽ പങ്കെടുക്കും.സ്വീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.ഏപ്രിൽ 7 മുതൽ 10 വരെ മുംബൈയിൽ നടക്കുന്ന ജം ആൻഡ് ജൂവലറി എക്സിബിഷന്റെ പ്രചാരണാർത്ഥമുള്ള ജുവലറി മീറ്റ്, നികുതി സംബന്ധമായ വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് എന്നിവ നടക്കും. പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് കൃഷ്ണകുമാർ ഉണ്ണി, കേന്ദ്ര - സംസ്ഥാന ബഡ്ജറ്റ് പ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗം എസ്.സാദിഖ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |