തിരുവനന്തപുരം: യുവജനക്ഷേമ ബോർഡിന് കീഴിലുള്ള അവളിടം ക്ലബുകൾ സംഘടിപ്പിക്കുന്ന ലഹരിക്കെതിരായ ബോധവത്കരണ ജാഥ ഈ മാസം മുതൽ എല്ലാ നിയമസഭാമണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. ഓരോ ജില്ലയിലും 15 യുവതികൾ അടങ്ങുന്ന സംഘം നടത്തുന്ന കലാജാഥയിൽ തെരുവ് നാടകം,തെരുക്കൂത്ത്,ഫ്ളാഷ് മോബ്,ലഘു വീഡിയോ പ്രദർശനം,പ്രഭാഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ,കോളേജ്,പൊതുയിടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |