ഇസ്താംബുൾ: തുർക്കി ഭൂകമ്പത്തിൽ യെനി മലാട്യാസ്‌പോർ ഫുട്ബാൾ ക്ളബിന്റെ ഗോൾകീപ്പർ അഹ്‌മദ് ഐറപ് തുർക്കാസ്ലൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.28 കാരനായ അഹ്‌മദിനെ ഭുകമ്പത്തെത്തുടർന്ന് കാണാതായിരുന്നു. പിന്നീട് അദ്ദേഹത്തെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2021-ലാണ് താരം യെനി മലാട്യാസ്‌പോറിലെത്തുന്നത്. ടീമിനായി ആറ് മത്സരങ്ങളിൽ കളിക്കുകയും ചെയ്തു.
ഭൂകമ്പത്തിലകപ്പെട്ട ഘാന താരം ക്രിസ്റ്റ്യൻ അട്‌സുവിനെ കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |