ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ മുൻനിരയിൽ എത്തിയ താര സുന്ദരിയാണ് ദിഷ പഠാനി. സമൂഹമാദ്ധ്യമത്തിൽ ദിഷ പങ്കുവയ്ക്കുന്നതിലേറെയും ഗ്ളാമർ ചിത്രങ്ങളാണ്. ദിഷയുടെ വർക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളും വളരെ പെട്ടെന്നാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ ഹോട്ട് സ്റ്റാർ എന്നാണ് ആരാധകർ ദിഷയെ വിശേഷിപ്പിക്കുന്നത്. തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ദിഷയുടെ വളർത്തു മൃഗങ്ങൾ പോലും ആരാധകരുടെ പ്രിയപ്പെട്ടതാണ്. എം. എസ്. ധോണിയുടെ കഥ പറഞ്ഞ ധോണി - ദി അൺടോൾഡ് സ്റ്റോറിയിൽ നായികയായി എത്തിയാണ് ദിഷ പ്രേക്ഷകരുടെ മനം കവർന്നത്. ടൈഗർ ഷ്റോഫിനൊപ്പം അഭിനയിച്ച ബാഗി സീരിസ് ചിത്രങ്ങളും ശ്രദ്ധ നേടി. ലോഫർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിര പ്രവേശം. കുങ് ഫു യോഗ, ഏക് വില്ലൻ റിട്ടേൺഡ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |