കൊച്ചി: ആലുവ മഹാശിവരാത്രി പ്രമാണിച്ച് 18 ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. 16325 നിലമ്പൂർ- കോട്ടയം എക്സ്പ്രസ് , ഷൊർണ്ണൂർ മുതൽ ആലുവ വരെ സാധാരണയുള്ള സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിലും നിറുത്തും. ശിവരാത്രി ദിനത്തിൽ 06461 ഷൊർണ്ണൂർ-തൃശ്ശൂർ എക്സ്പ്രസ് ആലുവ വരെ ഓടും. പിറ്റേദിവസത്തെ 16609 തൃശ്ശൂർ - കണ്ണൂർ എക്സ്പ്രസ് ആലുവയിൽ നിന്ന് പുറപ്പെടും. ശിവരാത്രി ദിവസം ആലുവ സ്റ്റേഷനിൽ യാത്രികർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |