വർക്കല: ശിവഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിച്ചു. വാർഷികത്തോടനുബന്ധിച്ച് നടന്ന മാതൃസംഗമം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാസുന്ദരേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രശ്മി രഞ്ജിത് സംസാരിച്ചു. സ്വാമി വിശാലാനന്ദ മെറിറ്റ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഒ.എസ്.സലീല സ്വാഗതവും വൈസ് പ്രിൻസിപ്പൽ കവിത അജിത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |