വിഴിഞ്ഞം: അന്തർസംസ്ഥാന പഠന പരിപാടിയുടെ ഭാഗമായി, നോർത്ത് ഈസ്റ്റിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്കൂൾ/കോളേജ് വിദ്യാർത്ഥികൾ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ സന്ദർശിച്ചു. കോസ്റ്റ് ഗാർഡ് പ്രവർത്തനങ്ങൾ എങ്ങനെയെന്നതിനെക്കുറിച്ചുള്ള പ്രായോഗിക അറിവ് നൽകുന്നതിനായി വിദ്യാർത്ഥികളെ തീരസംരക്ഷണ സേനാ കേന്ദ്രത്തിൽ സ്വീകരിക്കുകയും ശേഷം എല്ലാവരെയും അനഗ് എന്ന കോസ്റ്റ് ഗാർഡ് കപ്പലിൽ കയറ്റി പ്രവർത്തനങ്ങൾ വിവരിച്ചു. കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ, ഓഫീസർ, നാവികൻ എന്നീ നിലകളിലെ തൊഴിൽ അവസരങ്ങൾക്കൊപ്പം കോസ്റ്റ് ഗാർഡിന്റെ ചുമതലകളെ കുരിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഹ്രസ്വമായ അവതരണം സ്റ്റേഷൻ ഓപ്പറേഷൻ ഓഫീസറായ അസി. കമാൻഡന്റ് അരുൺ കുമാർ നൽകി. അവതരണത്തിനുശേഷം, ഉച്ചഭക്ഷണ സമയത്ത് എല്ലാ വിദ്യാർത്ഥികളും സ്റ്റേഷൻ കമാൻഡറുമായി സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |