തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ സാഹിത്യ ചർച്ചാ വേദിയായ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സാഹിത്യ സംവാദം നാടക പ്രവർത്തക മാല സുകുമാരൻ കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫെഡറൽ നിലയത്തിനു മുൻപിൽ നടന്ന സംവാദത്തിൽ ടി.കെ. സഹദേവൻ മോഡറേറ്ററായി. നാടക് വൈക്കം മേഖല പ്രസിഡന്റ് ഡി. ശശിധരൻ മുഖ്യപ്രസംഗം നടത്തി. വൈ. സുധാംശു, കെ. എസ്. സോമശേഖരൻ, മോഹൻ ഡി. ബാബു, പി.ജി. ഷാജി മോൻ, അബ്ദുൾ ആപ്പാഞ്ചിറ, സിയാദ് ബഷീർ, കെ.എസ്. മണി, കുമാരി കരുണാകരൻ, എം.കെ. കണ്ണൻ, ഡോ. എസ്. പ്രീതൻ, ഗിരിജൻ ആചാരി, സുരേഷ് കുമാർ, സദാശിവൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |