മട്ടാഞ്ചേരി: തീരദേശ സേനയുടെ 75-ാ മത് പരിശീലന പാസിംഗ് ഔട്ട് പരേഡ് നടത്തി.കൊച്ചി കേന്ദ്രത്തിൽ പരിശീല നം പുർത്തിയാക്കിയ 19 ഓഫീസർമാരാണ് പരേഡിൽ അണിനിരന്നത്. പരേഡ് തീരദേശ സേന കമാൻണ്ടർ ഇ ൻസ്പെക്ടർ ജനറൽ അനിൽ കുമാർ ഹർബേല നീരീക്ഷിച്ചു. മുന്ന് മാസം നീ ണ്ടു നിന്ന പരീശീലന കളരിയിൽ സമു ദ്യ സംബന്ധമായ കരയിലും കടലിലുമുള്ള ദേശ സുരക്ഷാ, സാങ്കേതിക പരിശീലനങ്ങൾക്കൊപ്പം ഫിഷറീസ് ടെക്നോളജി ,കസ്റ്റംസ് ,ലഹരി വിരുദ്ധ നി യമങ്ങൾ എന്നിവയും പരിശീലന വിഷയങ്ങളായി . ചടങ്ങിൽ പരിശീലനക്കളരിയിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കുള്ള പുരസ്കാരങ്ങളും വി തരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |