SignIn
Kerala Kaumudi Online
Friday, 26 April 2024 1.25 PM IST

കുടുംബശ്രീ ഇനി വിരൽത്തുമ്പിൽ

kudumbashree

കോട്ടയം: കുടുംബശ്രീയെ കുറിച്ചുള്ള വിവരങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന ലോക്കോസ് മൊബൈൽ ആപ്ലിക്കേഷൻ ഏപ്രിലിൽ ജില്ലയിലെത്തും. കടുത്തുരുത്തി ബ്ലോക്കിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. തുടർന്ന് ജില്ലയിലെ 11 ബ്ലോക്കിലും പ്രവർത്തനമാരംഭിക്കും. കുടുംബശ്രീയുടെ പുസ്തകങ്ങളിലെയും രജിസ്റ്ററുകളിലെയും വിവരങ്ങൾ ഞൊടിയിടയിൽ ഇതിൽ നിന്ന് പരിശോധിക്കാം. നിലവിൽ തൃശൂരിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

കുടുംബശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായാണ് ആപ്പൊരുക്കുന്നത്. കുടുംബശ്രീ ഗ്രാമീണ അയൽക്കൂട്ടങ്ങൾ എ.ഡി.എസ്, സി.ഡി.എസ് എന്നിവയുടെ പ്രൊഫൈലും സാമ്പത്തിക ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ലോക്കോസ് ആരംഭിച്ചത്.

അംഗങ്ങളുടെ സമ്പാദ്യം, വായ്പാ തിരിച്ചടവ് തുടങ്ങിയ കണക്കുകളും ആപ്പിലുണ്ടാകും. ഗ്രാമീണ മേഖലയിലെ കുടുംബശ്രീ അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിവയിലാണ് ആപ്പ് സൗകര്യം. സംസ്ഥാനത്ത് 2,51,000 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ് ഗ്രാമീണ മേഖലയിലുള്ളത്. ജില്ലയിൽ 14,524.

 പരിശീലനം പൂർത്തിയായി

തിരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണർമാർ (ആർ.പി) മുഖേനയാണ് ലോക്കോസ് സജ്ജമാക്കുന്നത്. കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പുകളിൽ നിന്നാണ് ആർ.പിമാരെ തിരഞ്ഞെടുക്കുന്നത്. ഒരു ആർ.പിയുടെ കീഴിൽ 35 മുതൽ 50 വരെ അയൽക്കൂട്ടങ്ങളുണ്ടാകും. അയൽക്കൂട്ടം, അംഗങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിവയുടെ പ്രൊഫൈൽ എൻട്രി, സാമ്പത്തിക ഇടപാടുകളുടെ എൻട്രി എന്നീ രണ്ട് വിഭാഗങ്ങളാണ് ആപ്ലിക്കേഷനിലുള്ളത്. എല്ലാ അംഗങ്ങളുടെയും വിവരം ആർ.പിമാർ രേഖപ്പെടുത്തും. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രൊഫൈലുണ്ടാക്കും. എല്ലാ ആഴ്ചയിലും വിവരം ലോക്കോസിൽ രേഖപ്പെടുത്തും.

ആപ്ലിക്കേഷനിൽ ഉള്ളത്

 കുടുംബശ്രിയുടെ നിക്ഷേപം, സമ്പാദ്യം

 വായ്പാ തിരിച്ചടവ്

 അക്കൗണ്ട് വിവരങ്ങൾ

 ജില്ലയിലെ ഗ്രാമീണ കുടുംബശ്രീകൾ- 14,524

 സംസ്ഥാനത്തുള്ള ഗ്രാമീണ കുടുംബശ്രീകൾ- 2,51,000

'സംസ്ഥാന മിഷന്റെ കീഴിൽ ആർ.പിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലനം പൂർത്തിയായി. ജില്ലാമിഷന്റെ കീഴിൽ ബ്ലോക്ക് തലത്തിൽ ആർ.പിമാർക്കുള്ള പരിശീലനം ആരംഭിക്കും".

- അഭിലാഷ് ദിവാകർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.