കോട്ടയം: 'ഓപ്പറേഷൻ ബൗൾ" എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന വിജിലൻസ് റെയ്ഡിന്റെ ഭാഗമായി ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസിലും റൈസ് മില്ലുകളിലും നടന്ന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കോട്ടയം വിജിലൻസ് റേഞ്ചാണ് റെയ്ഡ് നടത്തിയത്.
കിഴിവിനത്തിൽ രണ്ടു മുതൽ എട്ടു കിലോഗ്രാം നെല്ല് ശേഖരിച്ച് മില്ലുകളിൽ നൽകുന്നതിലൂടെ കർഷകർക്ക് ലഭിക്കേണ്ട വൻതുക ഏജന്റുമാർ കൈപ്പറ്റുന്നതായും കണ്ടെത്തി. പാഡി മാർക്കറ്റിംഗ് ഓഫീസിലെ അലോക്കേഷൻ രജിസ്റ്റർ, ഡിസ്ട്രിബ്യൂഷൻ രജിസ്റ്റർ എന്നിവ കൃത്യമായിരുന്നല്ല. അതിനാൽ സംഭരിക്കുന്ന നെല്ലിന്റെയും വിതരണം ചെയ്യുന്ന അരിയുടെയും അളവ് കണ്ടെത്താനായില്ല.
ജില്ലാടിസ്ഥാനത്തിൽ സംഭരിക്കുന്ന നെല്ലിന്റെയും അരിയാക്കി നൽകുന്നതിന്റെയും അളവ് മില്ലുകളിൽ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. കല്ലറ കൃഷി ഓഫീസിന്റെ പരിധിയിൽ കിണറ്റുകര പാടശേഖരത്തിലുള്ള കർഷകൻ കൈയിലുള്ള ഭൂമിയെക്കാൾ രണ്ട് ഏക്കർ കൂടുതൽ സപ്ലൈക്കോ പോർട്ടലിൽ രജിസ്റ്റർ ചെയ്തെന്നും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |