അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ മണ്ണുമ്പുറത്ത് പുനർ ഗേഹത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയം ഏപ്രിൽ മാസം പൂർത്തിയാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശത്ത് കടലിനോട് ചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന പുനർഗേഹം പദ്ധതി വഴിയുള്ള ഫ്ളാറ്റിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വിലയിരുത്താനുമായാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. എച്ച്. സലാം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, തീരദേശ വികസന കോർപ്പറേഷൻ അസി.എൻജിനീയർ മേഘനാഥ് കൃഷ്ണൻ, തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |