അമ്പലപ്പുഴ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കെ.എസ്.ഇ.ബി നടപ്പാക്കുന്ന റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീമിന്റെ (ആർ.ഡി.എസ്.എസ് ) രണ്ടാം ഘട്ട മാർഗ്ഗ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനായി ജില്ലാതല ശിൽപ്പശാല സംഘടിപ്പിച്ചു. എ. എം. ആരിഫ് എം .പി ഉദ്ഘാടനം ചെയ്തു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി. ഡിസ്ട്രിബ്യൂഷൻ സെൻട്രൽ ചീഫ് എൻജിനീയർ ജെയിംസ് ജോർജ് വിഷയാവതരണം നടത്തി. എ.ഡി.എം എസ്.സന്തോഷ് കുമാർ, ടി.കെ.സുഭാഷ്, ഗോകുൽ ഷാജി, എം.ബിന്ദു, എം.വി.മധു, ബിന്ദു എന്നിവർ സംസാരിച്ചു. ജനറേഷൻ സിവിൽ ഡയറക്ടർ ജി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |