SignIn
Kerala Kaumudi Online
Thursday, 19 September 2024 12.22 PM IST

കാണാനും പഠിക്കാനും ഏറെയുണ്ട് ഡയറി എക്‌സ്‌പോയിൽ; ക്ഷീരസംഗമത്തിലെ വിപണന മേള ശ്രദ്ധേയം

Increase Font Size Decrease Font Size Print Page
expo
ഡയറി എക്‌സ്‌പോയിൽ നിന്ന്

തൃശൂർ: സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കേരളാ ഡയറി എക്‌സ്‌പോ ക്ഷീര പ്രദർശന വിപണന മേള ജനശ്രദ്ധയാകർഷിക്കുന്നു. നൂറ്റമ്പതോളം വരുന്ന വിവിധ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് പേർ വിപണന മേള സന്ദർശിച്ചു കഴിഞ്ഞു.

പാൽ ഉത്പാദന സംസ്‌കരണ പ്രക്രിയകളിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ, കന്നുകാലികൾക്കുള്ള ശാസ്ത്രീയ തീറ്റ രീതികളും ആരോഗ്യ സംരക്ഷണവും, യന്ത്രവത്കൃത പശുപരിപാലന സംവിധാനങ്ങൾ, പാൽ ഗുണനിലവാര പരിശോധന ഉപകരണങ്ങളുടെ നിർമ്മാണവും വിപണനവും തുടങ്ങി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും, പൊതുസ്വകാര്യ മേഖലയിലെയും, സഹകരണ മേഖലയിലെയും സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എക്‌സ്‌പോയിൽ ഒരുക്കിയിട്ടുണ്ട്.

തത്സമയ സേവനങ്ങൾ

ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊതുവിതരണ വകുപ്പ്, കേരളാ കാർഷിക സർവകലാശാല, കേരളാ വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി മിൽമ, കേരളാ ഫീഡ്‌സ്, ഔഷധി, കേരളാ ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, സ്റ്റേറ്റ് ഡയറി ലാബോറട്ടറി, കേരളാ ഹോർട്ടിക്കൾച്ചറൽ മിഷൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ക്ഷീര കർഷകർക്കും, പൊതു ജനങ്ങൾക്കും ലഭ്യമാകുന്ന സേവനങ്ങൾ അതത് സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ നിന്ന് തത്സമയം ലഭ്യമാകും.


അറിയാനുണ്ട് ഏറെ
വിവിധ പാൽ ഉത്പന്നങ്ങൾ, കാലിത്തീറ്റ, ജലം എന്നിവയുടെ രാസഭൗതിക ഗുണങ്ങൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നു, നാക് അക്രഡിറ്റഡ് സ്റ്റേറ്റ് ഡയറി ലാബിന്റെ സ്റ്റാളിൽ പരിശോധനകൾ നടത്തി റിസൽട്ട് ലഭ്യമാകുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ പറയുന്നുണ്ട്. കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ ബോർഡിൽ അംഗത്വം എടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യമുണ്ട്. മിൽമയുടെ ചരിത്രം, വിവിധ കാർഷിക വിളകളെയും വിള സംരക്ഷണത്തെയും സംബന്ധിച്ച അറിവുകളും പകർന്ന് നൽകുന്നു. പ്രദർശനത്തിനും വിൽപ്പനയ്ക്കുമുള്ള സൗകര്യങ്ങൾ വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ തയ്യാറാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.