പുതുക്കാട്: കാലിയായ ഗുഡ്സ് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി. അമിത ജോലിഭാരം മൂലമാണ് ലോക്കോ പൈലറ്റ് സ്റ്റേഷനിൽ ട്രെയിൻ നിറുത്തിയിട്ടതെന്ന് പറയുന്നു. സ്റ്റേഷന് സമീപത്തെ പ്രധാന റോഡിന് വിലങ്ങനെ ഗുഡ്സ് ട്രെയിൻ കിടന്നതോടെ റെയിൽവേ ഗേറ്റ് മൂന്ന് മണിക്കൂറോളം അടഞ്ഞുകിടന്നു. റെയിൽവേ സ്റ്റേഷനിലെത്താൻ സ്റ്റേഷന് മറുപുറത്തുനിന്നുള്ള യാത്രക്കാർക്ക് ട്രെയിനിന് അടിയിലൂടെ നൂഴ്ന്ന് കടക്കേണ്ടി വന്നു. ഇന്നലെ രാവിലെ 5.30ന് നിറുത്തിയ ട്രെയിൽ 8.15നാണ് യാത്ര തുടർന്നത്. എറണാകുളം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളെ സ്റ്റേഷന്റെ ലൂപ്പ് ലൈനിലൂടെ കടത്തി വിട്ടതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |