തൃശൂർ: ഐ.സി.ടി അക്കാഡമി ഒഫ് കേരളയുടെയും സ്റ്റാർട്ട് അപ്പ് മിഷന്റെയും സഹകരണത്തോടെ സർക്കാർ വകുപ്പുകൾക്കും വിദ്യാർത്ഥികൾക്കുമായുള്ള യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന് തുടക്കം. വിവിധ മേഖലകളും സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹാരത്തിനുമായാണ് പരിപാടി. തൃശൂർ അശോക ഇന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ മുഹമ്മദ് ഷഫീഖ് അദ്ധ്യക്ഷനായി.
വൈദ്യരത്നം ആയുർവേദ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ.പി. അഞ്ജു, നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് ടെക്നോളജി അസി. പ്രൊഫ. സാം ജോസ്, ക്രൈസ്റ്റ് കോളേജ് ഒഫ് എൻജിനിയറിംഗ് അസി. പ്രൊഫ. ഒ. രാഹുൽ മനോഹർ, ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് ആൻഡ് ടെക്നോളജി അസി. പ്രൊഫ. കെ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ജിബിൻ ജോസ് സ്വാഗതവും രാജശ്രീ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |