പ്രഭാസിനോട് പ്രണയം തോന്നിയില്ലെന്ന് വെളിപ്പെടുത്തി നടി അനുഷ്ക ഷെട്ടി. പ്രഭാസിന്റെ പേരിനൊപ്പം എന്നും ഗോസിപ്പ് കോളത്തിൽ നിറയാറുള്ള പേരാണ് അനുഷ്കയുടേത്. ബാഹുബലിയിൽ അഭിനയിച്ച ശേഷം ഇരുവരും ഗോസിപ്പ് കോളങ്ങളിൽ പതിവായി ഇടംപിടിച്ചിരുന്നു. തങ്ങൾ അടുത്ത് സുഹൃത്തുക്കൾ മാത്രമാണെന്ന് പ്രഭാസും അനുഷ്കയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായ രാഹുൽ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് അനുഷ്ക പറയുന്നു. ആദ്യം ക്രഷ്. പിന്നീട് അത് പ്രണയമായി മാറി.അനുഷ്കയുടെ വാക്കുകൾ. അതേസമയം സിനിമയിൽ നിന്ന് ഇടക്കാലത്ത് വിട്ടുനിന്ന അനുഷ്ക ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. യുവി ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അനുഷ്ക ആണ് നായിക.
അൻവിത റവാലി ഹട്ടി എന്ന ഷെഫിന്റെ വേഷമാണ് താരത്തിന്. നവീൻ പോളി ഷെട്ടിയാണ് നായകൻ.ഒറ്റക്കൊമ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ് താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |