ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഷംന കാസിം. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നിങ്ങളുടെ ഉള്ളിൽ ഒരു ജീവൻ വളരുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്നു ചിത്രത്തിനൊപ്പം ഷംന കുറിച്ചു. പീച്ച് നിറത്തിലുള്ള ഗൗണാണ് ഷംനയുടെ വേഷം. ഷംനയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ദീപ്‌തി വിധുപ്രതാപ്, രഞ്ജിനി ഹരിദാസ്, തെസ്‌നി ഖാൻ, സരയു, കൃഷ്ണപ്രഭ, ശ്രുതിലക്ഷ്‌മി, ശ്രീലയ എന്നിവർ ബേബി ഷവറിന് എത്തിയിരുന്നു. ഒക്ടോബറിലായിരുന്നു ഷംനയുടെയും ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയുടെയും വിവാഹം. ദുബായിൽ വച്ചായിരുന്നു വിവാഹവും റിസപ്‌ഷനും.ബിസിനസ് കൺസൾട്ടന്റായ ഷാനിദ് ആസിഫ് അലി ജെ.ബി.എസ് ഗ്രൂപ്പ് ഒഫ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |