ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാച്ചുവും അത്ഭുതവിളക്കും ഏപ്രിൽ 28ന് റിലീസ് ചെയ്യും. റിലീസ് തീയതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ പുറത്തിറങ്ങി. സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനാണ് അഖിൽ സത്യൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പുതുമുഖം അഞ്ജന ജയപ്രകാശ് ആണ് നായിക. ഗൗതം മേനോന്റെ ജയലളിത എന്ന വെബ് സീരീസിൽ നായികയായ അഞ്ജന ധ്രുവങ്ങൾ 16 എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് നിർമ്മാണം. ചിത്രത്തിന്റെ എഡിറ്ററും അഖിൽ സത്യൻ ആണ്. സംഗീതം ജസ്റ്റിൻ പ്രഭാകരൻ. വിതരണം: കലാസംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |