തിരുവനന്തപുരം:മനുഷ്യൻ മനുഷ്യനിൽ നിന്നു അകലം പാലിച്ചിരുന്ന കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുദേവൻ നയിച്ച സാമൂഹിക വിപ്ലവമാണ് ആധുനിക കേരളം കെട്ടിപ്പടുക്കാൻ സഹായകമായതെന്ന് അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് അഡ്വ. എസ് .കെ പ്രീജ പറഞ്ഞു. അരുവിപ്പുറം ക്ഷേത്രത്തിലെ 135 -ാമത്പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രീജ. നാം ഇന്ന് അനുഭവിക്കുന്ന അവകാശങ്ങൾ സ്വയംഭൂവായി ഉണ്ടായതല്ലെന്നും അതിനുപിന്നിൽ ഗുരുവിന്റെ പ്രവർത്തനങ്ങളാണെന്നും അവർ പറഞ്ഞു.
എസ് .എൻ.ഡി.പി യോഗം മുംബയ് -താന യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ അദ്ധ്യക്ഷനായി . വികലാംഗ ക്ഷേമ ബോർഡ് ചെയർപേഴ്‌സൺ ജയാഡാളി , ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്,യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ചന്ദ്രൻ,എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എസ്.എൽ.ബിനു എന്നിവർ സംസാരിച്ചു. അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം സെൻട്രൽ സ്‌കൂൾ പ്രസിഡന്റ് എസ്.എസ് .അജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |