നടി സംയുക്തയ്ക്കെതിരെ നടൻ ഷൈൻ ടോം ചാക്കോ. ബൂമറാംഗ് എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുക്കാത്തതിനാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നടന്റെ പരസ്യ പ്രതികരണം. എന്തുകൊണ്ട് സിനിമയുടെ പ്രമോഷന് അവർ വന്നില്ല? ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമുക്കുണ്ട് എന്നും ഷൈൻ പറഞ്ഞു. പേരിനൊപ്പമുണ്ടായിരുന്ന ജാതിപ്പേരായ മേനോൻ സംയുക്ത ഒഴിവാക്കിയിരുന്നു. ഈ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഷൈൻ പ്രതികരിച്ചത്.
'ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതൽ ഇഷ്ടം കുറച്ച് ഇഷ്ടം എന്നൊന്നും ഇല്ല. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.'- ഷൈൻ ടോം ചാക്കോ പറഞ്ഞു.
അതേസമയം, സംയുക്തയ്ക്കെതിരെ ബൂമറാംഗ് എന്ന ചിത്രത്തിന്റെ നിർമ്മാതാവും പ്രതികരിച്ചു. പ്രമോഷന് സംയുക്തയെ വിളിച്ചപ്പോൾ 35 കോടിയുടെ സിനിമ ചെയ്യുകയാണ്, എനിക്ക് എന്റേതായ കരിയറുണ്ട്. ഹൈദരാബാദിൽ സ്ഥിരതാമസമാക്കി എന്നൊക്കെയാണ് പറഞ്ഞത്. ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം സംയുക്തയാണ്. അവർ അത് നന്നായി അഭിനയിക്കുകയും ചെയ്തു. പ്രമോഷന് വരണമെന്ന് സിനിമയുടെ കരാറിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |