SignIn
Kerala Kaumudi Online
Thursday, 19 September 2024 3.41 AM IST

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി: 28 ലെ മോഡൽ പരീക്ഷ മാറ്റി

Increase Font Size Decrease Font Size Print Page
vc

തിരുവനന്തപുരം: ഈ മാസം 28ലെ എസ്. എസ്. എൽ.സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷയിൽ മാറ്റം. ഇടുക്കി, കാസർകോഡ് ഒഴികെയുള്ള ജില്ലകളിലെ 28 തദ്ദേശ സ്വയം ഭരണ വാർഡുകളിൽ 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണിത്.

പത്താം ക്ലാസിന് നാലി​ന് രാവിലെ 9.45ന് ഇംഗ്ളീഷും ഉച്ചയ്ക്ക് 2ന് ഹിന്ദി, ജനറൽ നോളജ് പരീക്ഷകളുമാണ് നടക്കുക. പ്ളസ് വണ്ണി​ന് 28ന് രാവിലെ നടക്കാനിരുന്ന കെമിസ്ട്രി, ചരി​ത്രം, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷകൾ മാർച്ച് രണ്ടിന് ഉച്ചക്ക് ശേഷം നടക്കും. 28ന് ഉച്ചക്ക് ശേഷമുണ്ടായി​രുന്ന ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷകൾ മാർച്ച് മൂന്നിന് ഉച്ചക്ക് ശേഷം നടക്കും. പ്ലസ്ടുവിന് 28ന് രാവിലെ നടക്കേണ്ടിയിരുന്ന കണക്ക്, ഭാഷാ പേപ്പർ 3, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി പരീക്ഷ മാർച്ച് നാലിന് രാവിലെ നടക്കും. 28ന് ഉച്ചക്ക് ശേഷം നടക്കേണ്ടിയിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ മാർച്ച് നാലിന് ഉച്ചക്ക് ശേഷവും നടക്കും.

27നാണ് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ ആരംഭിക്കുന്നത്. പൊതുപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ മോഡൽ പരീക്ഷ നടത്തുന്നതിനെതിരെ പരാതികൾ ഉയരുമ്പോഴാണ് പരീക്ഷാ തീയതി മാറ്റിക്കൊണ്ടുള്ള ഉത്തരവ് .ഒന്ന് മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ പരീക്ഷ ഒരുമിച്ച് നടത്തുന്നതിലും

പരാതികളുണ്ട്. മാർച്ച് 9 ന് പത്താം ക്ലാസിനും 10 ന് ഹയർ സെക്കൻഡറിക്കും പൊതുപരീക്ഷ ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.