കൊല്ല: ശ്രീനാരായണ വനിതാകോളേജിൽ സമകാലിക സാഹിത്യം താരതമ്യ വീക്ഷണം എന്ന വിഷയത്തിൽ 24, 25 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ നടക്കും. കോളേജിലെ ഹിന്ദി വിഭാഗം, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ, കേരള സർവകലാശാല ഹിന്ദി വിഭാഗം, ഐ.ക്യു.എ.സി എന്നിവ സംയുക്തമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
എൻ.കെ.പ്രേമചന്ദ്രൻ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും. ഹിന്ദിയിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ ഡോ.വിജയ ബഹാദൂർ സിംഗ് മുഖ്യപ്രഭാഷണം നടത്തും. വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകരും ഗവേഷക വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |