അനൂപ് മേനോനെ നായകനാക്കി നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന നിഗൂഢം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തിരുവനനന്തപുരത്ത് ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ടാഗ് ലൈൻ .ഇന്ദ്രൻസ് , സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം പ്രദീപ് നായർ, സംഗീതം റോണി റാഫേൽ, ഗാനങ്ങൾ കൃഷ്ണ ചന്ദ്രൻ സി.കെ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കലാ സംവിധാനം. സാബുറാം,, വസ്ത്രാലങ്കാരം ബസി ബേബി ജോൺ, മേക്കപ് - സന്തോഷ് വെൺപകൽ , എഡിറ്റിംഗ് സുബിൻ സോമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശങ്കർ , എസ്.കെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഹരി കാട്ടാക്കട .പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്, മീഡിയ ഡിസൈൻ പ്രമേഷ് പ്രഭാകർ . ജി ആന്റ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ. ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |