SignIn
Kerala Kaumudi Online
Saturday, 20 April 2024 4.52 AM IST

പരീക്ഷകൾ ആഘോഷിക്കാം

photo

ഒരു പരീക്ഷാകാലം കൂടി കടന്നുവരികയാണ്. ഈ അടുത്ത സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ കുട്ടികളെ ആഹ്വാനം ചെയ്തത് പരീക്ഷകളെ ആഘോഷമാക്കണം എന്നാണ്. എന്നാൽ സമ്മർദ്ദങ്ങൾ നിറഞ്ഞ പരീക്ഷാകാലത്തെയാണ് ഓരോ വിദ്യാർത്ഥിയും അഭിമുഖീകരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഭയമൊഴിഞ്ഞ മനസ് കുട്ടിയുടെ മാനസികാരോഗ്യം മെച്ചപ്പെടാനും മികച്ച വിജയം നേടാനും സഹായിക്കുന്നു എന്നറിയുക.

പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപരി വിദ്യാഭ്യാസത്തിനു പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കിയല്ല വിലയിരുത്തേണ്ടത്. അത് നമ്മുടെ കുട്ടികളെ ബോദ്ധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം. പരീക്ഷയെ ശാന്തമായ മനസോടെ അഭിമുഖീകരിക്കാൻ ആവശ്യമായ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

*ഏകാഗ്രതക്കും മനശാന്തിക്കും ദിവസവും പത്തുമിനിറ്റ് പ്രാണായാമം ചെയ്യുക.
* പഠനത്തിലും സമയക്രമത്തിലും പഠനമേശയിലും അടുക്കും ചിട്ടയും പാലിക്കുക.

*പഠനമുറിയിൽ ശുദ്ധവായുവും നല്ല വെളിച്ചവും ഉറപ്പാക്കുക


* പരീക്ഷയ്‌ക്കായി കൂടുതൽ സമയം ഉറക്കം ഒഴിയരുത്.

*മാതൃക ചോദ്യങ്ങൾ കൂടുതൽ പരിശീലിക്കുക
* പഠനസമയത്തിൽ ഓരോ മണിക്കൂറിലും പത്ത് മിനിറ്റ് ഇടവേള എടുക്കുകയും ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
* പരീക്ഷാകാലത്ത് പുറത്തുനിന്നുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
*മൊബൈലിൽ നിന്നും ടിവി യിൽ നിന്നും പൂർണമായും ഒഴിഞ്ഞു നില്ക്കുക.
* ഓരോ വിഷയത്തിന്റെയും പ്രധാനപ്പെട്ട ഭാഗങ്ങൾ ചെറുകുറിപ്പുകളായി തയാറാക്കുക. ഓരോ ദിവസവും ഈ കുറിപ്പുകൾ മറിച്ച് നോക്കുക.
* ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകളുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

*പരീക്ഷയോട് അടുത്ത സമയങ്ങളിൽ പുതിയ ഗൈഡുകളോ പഠനസഹായികളോ ഉപയോഗിക്കരുത്.
*പഠിക്കേണ്ടത് ഒന്നും നാളത്തേക്ക് മാറ്റി വയ്‌ക്കരുത്.
* പരീക്ഷാസമയത്ത് പഠിച്ച ഭാഗങ്ങളെക്കുറിച്ച് വേവലാതി കൂട്ടുന്ന കൂട്ടുകാരെ ഒഴിവാക്കുക.
*മെമ്മറി ടെക്നിക്കുകൾ പ്രയോജനപ്പെടുത്തുക.


ഇതുകൂടി ശ്രദ്ധിക്കൂ


*പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സ്‌കൂളിലെത്തുക.
*ആദ്യ ബെല്ലിനു പത്ത് മിനിറ്റ് മുൻപേ പാഠപുസ്തകം അടച്ചുവയ്‌ക്കുക.
*ഉത്സവാഘോഷ വേളകളിലെ അതേ മാനസികാവസ്ഥയോടെ, പുഞ്ചിരിക്കുന്ന മുഖവുമായി പരീക്ഷാഹാളിലേക്ക് പ്രവേശിക്കുക.
*അഞ്ച് മിനിറ്റ് കണ്ണടച്ചിരുന്ന് മനസിനെ ഏകാഗ്രമാക്കുക.
* ചോദ്യപ്പേപ്പർ കിട്ടിയ ഉടൻ മനസിരുത്തി വായിക്കുക.
*ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യങ്ങൾ പെൻസിൽകൊണ്ട് നമ്പരിടുക.
*ഓരോ ചോദ്യത്തിനും മാർക്കിന്റെ അടിസ്ഥാനത്തിൽ സമയം വീതിച്ച് നൽകുക. (ചില കുട്ടികൾ കുറഞ്ഞ മാർക്കിന്റെ ചോദ്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സമയം ലഭിക്കുന്നില്ല)
*പരീക്ഷാ സമയത്ത് മനസ് ഏകാഗ്രമാക്കി സ്വന്തം പേപ്പറിൽ മാത്രം ശ്രദ്ധിക്കുക. പരിസരത്തുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
*അവസാന പരീക്ഷ കഴിയുന്നവരെ കൂട്ടുകാരുമായോ, വീട്ടുകാരുമായോ മുൻപരീക്ഷകളുടെ വിശകലനം നടത്താതിരിക്കുക.

ലേഖകന്റെ ഫോൺ 9496241070.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOW TO PREPARE EXAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.