കോഴിക്കോട്: ആരൊക്കെ പാടിപുകഴ്ത്തിയാലും ബി.ബി.സിയുടെ ഗൂഢലക്ഷ്യം മറച്ചുവയ്ക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭിന്നിപ്പിന് വേണ്ടി കുത്തിപ്പൊക്കുന്നവർ ആരായാലും അത് അനുവദിക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു. മാഗ്കോം (മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ) -എൻ.ഐ.ടി ധാരണപത്രം ഒപ്പുവയ്ക്കൽ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ സി.ഡി.ആർ ഡോ.എം.എസ്.ഷാമസുന്ദര എൻ.ഐ.ടിക്ക് വേണ്ടി എം.ഒ.യുവിൽ ഒപ്പുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |