കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്‌സിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
അമിത ജോലിഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |