തിരുവനന്തപുരം: തൃശൂരിലെ പുതുക്കാട് റെയിൽവേ ട്രാക്കിൽ സാങ്കേതിക ജോലികൾ നടത്തുന്നതിനാൽ
ഇന്നത്തെ തിരുവനന്തപുരം - കണ്ണൂർ, നാളത്തെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി സർവീസുകളും ഇന്നത്തെ എറണാകുളം-ഷൊർണൂർ, എറണാകുളം-ഗുരുവായൂർ സർവീസുകളും റദ്ദാക്കി. ചില ട്രെയിനുകൾ പാതിവഴിയിൽ സർവീസ് നിറുത്തും.
ഇന്നത്തെ കണ്ണൂർ-എറണാകുളം, ഇന്നലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഇന്ന് എത്തുന്ന മെയിൽ എന്നിവ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിൽ ഇന്ന് തൃശൂരിൽ നിന്ന് രാത്രി 8.43ന് പുറപ്പെടും. ഇന്ന് കന്യാകുമാരിയിൽ നിന്നുള്ള ബംഗളൂരു ഐലൻഡ് ഉച്ചയ്ക്ക് 12.10നായിരിക്കും പുറപ്പെടുക. കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് കൂടുതൽ സർവീസ് ഏർപ്പെടുത്തി. ടിക്കറ്റുകൾ online.keralartc.comൽ ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |