കണ്ണൂർ: ലോവർ പ്രൈമറി ക്ലാസുകളിൽ സംസ്‌കൃത അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് ചർച്ച നടത്തുമെന്ന് മന്ത്റി സജി ചെറിയാൻ പറഞ്ഞു. കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. പുസ്തകങ്ങൾ മാത്രമല്ല സമൂഹത്തിൽ എങ്ങനെ വളരണം എന്നതും അദ്ധ്യാപകർ പഠിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്റി പറഞ്ഞു.
ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമ്നിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സർവകലാശാല രജിസ്ട്രാർ ഡോ. മുരളീധരൻ നമ്പ്യാർ വിശിഷ്ടാതിഥിയായി. പി.വി.അപ്പുക്കുട്ട പൊതുവാൾ, പദ്മശ്രീ എസ്.ആർ.ഡി. പ്രസാദ്, ഡോ.ഇ.ശ്രീധരൻ എന്നിവരെ ആദരിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് നീലമന ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ദീക്ഷിത്ത് നമ്പൂതിരി, ഡോ. ഉണ്ണികൃഷ്ണൻ, പത്‌മനാഭൻ ഗുരുവായൂർ, സി.പി.സനൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഡോ. സച്ചിൻ, അരുൺ നിലേശ്വരം, സി.പി. ഷൈലജ, എ.കെ. ബീന എന്നിവർ പ്രസംഗിച്ചു.യാത്രഅയപ്പ് യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ബിജി കാവിൽ, ടി. അജയകുമാർ, സി.പി. സുരേഷ് ബാബു, കെ.പി .അരുൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |