തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ:332/2024, 523/2024),വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) - കാറ്റഗറി നമ്പർ: 474/2024), തിരുവനന്തപുരം, കാസർകോട് , കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) - കാറ്റഗറി നമ്പർ: 222/2024 - എസ്.ഐ.യു.സി. നാടാർ, 223/2024 - ഒ.ബി.സി., 224/2024 - എൽ.സി/എ.ഐ, 453/2024 - എസ്.സി.), ആംഡ് പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) - കാറ്റഗറി നമ്പർ: 740/2024, 803/2024 - എസ്.സി.സി.സി.), ഇന്ത്യാ റിസർവ് ബറ്റാലിയനിൽ (റെഗുലർ വിങ്) - പൊലീസ് കോൺസ്റ്റബിൾ - കാറ്റഗറി നമ്പർ:583/2024, 342/2024- എസ്.സി.സി.സി., 212/2024 - മുസ്ലിം) തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക
ഹാർബർ എൻജി.വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (സിവിൽ) / ഓവർസീയർ ഗ്രേഡ്-2 (സിവിൽ) - കാറ്റഗറി നമ്പർ: 280/2024, ഹാർബർ എൻജിനീയറിംഗ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-3 (സിവിൽ) / ഓവർസീയർ ഗ്രേഡ്-3 (സിവിൽ)/ട്രെയ്സർ - കാറ്റഗറി നമ്പർ: 324/2024 തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |