ചായ ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണ്. അതിനാൽ തന്നെ ജോലിയുടെ ഇടവേളകളിലും, യാത്രയ്ക്കിടയിലും ഒരു ചായ കുടിക്കുവാൻ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാൽ ഇത് ചായയെ കുറിച്ചുള്ള റിപ്പോർട്ടല്ല, നമുക്ക് ചായ നൽകുന്നയാളുടെ വരുമാനത്തെ കുറിച്ചാണ്. ചില ചായത്തട്ടുകളിൽ എപ്പോഴും തിരക്ക് അനുഭവപ്പെടാറില്ല, അത്തരം ചായപ്പീടികയുടെ ഉടമസ്ഥൻ എത്ര സമ്പാദിക്കും എന്ന് പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുണ്ട്. വൈറ്റ കോളർ ജോലികൾ ഇഷ്ടപ്പെടുന്നതിനാൽ തന്നെ പലയിടങ്ങളിലും ചായപ്പീടിക തുറക്കുന്നത് അന്യസംസ്ഥാനക്കാരാണ്, പ്രധാനമായും തമിഴ്നാട്ടിൽ നിന്നുള്ളവർ.
ചായ വിൽപനക്കാരന്റെ സമ്പാദ്യം
ചായ വിൽപനക്കാരൻ കൃത്യമായി എത്ര സമ്പാദിക്കുന്നുണ്ട്, കുറഞ്ഞ ചെലവിലെ ഈ ബിസിനസ് മോഡലിൽ നിന്നുള്ള വരുമാനത്തിന്റെ കണക്ക് രാജ്വി അഗർവാൾ എന്ന യുവതി ലിങ്ക്ഡ് ഇന്നിലെ ഒരു പോസ്റ്റിലൂടെ പങ്ക് വയ്ക്കുന്നു. അത്യാവശ്യം തിരക്കുള്ള ചായപ്പീടികയിലെ കണക്കാണ് ഇത്. അതായത് ദിവസം 1200കപ്പ് ചായയോ കോഫിയോ വിൽക്കുന്ന ചായക്കടക്കാരന്റെ വരുമാനം.
ഓരോ മാസാവസാനവും ചായക്കടയുടെ ഉടമസ്ഥൻ 7,50,000 രൂപയുടെ വരുമാനം ഉണ്ടാക്കും എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. അതായത്. ഒരു വർഷം ഇയാൾ 90 ലക്ഷം രൂപയുടെ വരുമാനമാണ് ഉണ്ടാക്കുന്നത്. ഇനി ചായയ്ക്കും, കോഫിയ്ക്കും വേണ്ട വസ്തുക്കൾ തേയില, കോഫി പൗഡർ, പഞ്ചസാര, പാൽ, വെള്ളം, ഗ്യാസ് സിലിണ്ടർ എന്നിവയ്‌ക്കെല്ലാം കൂടി ഏകദേശം 48 ലക്ഷം ആയാൽ പോലും ചായത്തട്ടിൽ നിന്നും 42 ലക്ഷം ലാഭം മാത്രം ലഭിക്കും.
പലപ്പോഴും തിരക്കേറിയ ചായത്തട്ടിൽ മുതലാളിയും തൊഴിലാളിയുമെല്ലാം ഒരാൾ തന്നെയാവും, അല്ലെങ്കിൽ സഹായത്തിനായി കുടുംബാംഗം ഉണ്ടാവും. ഈ കണക്കിൽ വടയുൾപ്പടെയുള്ള ചെറുകടികൾ കൂടി കൂട്ടിയാൽ ലാഭം ഇനിയും വർദ്ധിക്കുകയേ ഉള്ളു... ചായക്കട തുടങ്ങാൻ ഇതിലും നല്ല പ്രചോദനം വേറെയുണ്ടോ ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |