കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. നിലവിൽ ഐ സി യുവിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
അൻപതിലേറെ സിനിമകളിൽ കോട്ടയം നസീർ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി അനേകം മിമിക്രി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ വിധികർത്താവ് എന്ന നിലയിലും ശ്രദ്ധേയനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |