ഷോർട്സിൽ ഹോട്ട് ലുക്കിൽ യുവ നടി അഹാന കൃഷ്ണ. തിരുവനന്തപുരത്ത് കരിക്ക് കുടിക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. അഹാനയുടെ അമ്മ സിന്ധു കൃഷ്ണകുമാറാണ് ചിത്രങ്ങൾ പകർത്തിയത്. ഷോർട്സ് ഇട്ടിട്ട് പാന്റ്സ് ഇടാൻ മറന്നുപോയോ, മുണ്ട്...മുണ്ട് എന്നിങ്ങനെയാണ് കമന്റുകൾ. സമൂഹ മാദ്ധ്യമത്തിൽ ഏറെ സജീവമാണ് അഹാന. തന്റെ വിശേഷങ്ങളെല്ലാം ആരാധകരമായി അഹാന പങ്കുവയ്ക്കാറുണ്ട്.രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന വെള്ളിത്തിരയിൽ എത്തുന്നത്. നിവിൻ പോളിയുടെ സഹോദരിവേഷത്തിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിച്ചു. ടൊവിനോ തോമസ് ചിത്രമായ ലൂക്ക ആണ് നായികയായി അഭിനയിച്ച മറ്റൊരു ചിത്രം. നാൻസി റാണി, അടി എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |