തിരുവനന്തപുരം: കാസർകോട്- മംഗളുരു റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ അടുത്ത അദ്ധ്യയന വർഷം മുതൽ കൺസഷൻ അടിസ്ഥാനത്തിൽ സീസൺ ടിക്കറ്റ് അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. കാസർകോട്ടെ വിദ്യാർത്ഥികളുടെ ദീർഘകാലമായുള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമാവും. പ്രതിമാസ നിരക്ക് ഈടാക്കിയാവും സീസൺ ടിക്കറ്റ് നൽകുക. കാസർകോട്- മംഗളുരു റൂട്ടിൽ രണ്ടു മണിക്കൂർ ഇടവേളയിൽ കർണാടക, കേരള ആർ.ടി.സികൾ ചെയിൻ സർവീസ് നടത്തുന്നുണ്ട്. ഈ സമയക്രമം ലംഘിച്ച് കർണാടക ആർ.ടി.സിക്ക് കൂടുതൽ സർവീസ് അനുവദിക്കാനാവില്ലെന്ന് എ.കെ.എം.അഷ്‌റഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |