സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുളള ഇൻഫ്ലുവൻസറും നടിയുമാണ് അഹാന കൃഷ്ണ. താരത്തിന്റെയും സഹോദരിമാരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും വൈറലാണ്. അടുത്തിടെയാണ് അഹാനയുടെ സഹോദരി ദിയാ കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇതിന്റെ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ കണ്ടത്. ഇപ്പോഴിതാ അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുളള ഒരു സെൽഫിയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. വിമാനയാത്രയ്ക്കിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ചിത്രത്തിന് അഹാന നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായിരിക്കുന്നത്. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം. പിണറായി വിജയന്‍. അപ്രതീക്ഷിതമായൊരു കണ്ടുമുട്ടൽ' -എന്നായിരുന്നു അഹാന കുറിച്ചത്. ഈ ചിത്രം മന്ത്രി ശിവൻകുട്ടിയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് കണ്ട മനോഹരമായ സെൽഫി എന്നായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്ഷൻ.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായതിനാൽ ആരാധകര്‍ക്ക് അഹാനയുടെ ചിത്രത്തിന് താഴെ നേരിട്ട് കമന്റ് ചെയ്യാന്‍ സാധിക്കില്ല. സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപ് താരം ഫോര്‍ട്ട് കൊച്ചിയില്‍ വച്ചെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിമ്പിളായിട്ടുള്ള ഒരു ചുരിദാര്‍ ധരിച്ചുളള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |