നടൻ, അവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനായ മിഥുൻ രമേശ് മുഖത്തിന് താത്കാലികമായി കോടൽ ഉണ്ടാക്കുന്ന ബെൽസ് പാൾസി ബാധിച്ചു ആശുപത്രിയിൽ. ആശുപത്രി കിടക്കയിൽ നിന്ന് പങ്കുവച്ച വീഡിയോയിലൂടെ മിഥുൻ തന്നെയാണ് രോഗവിവരം അറിയിച്ചത്. ബെൽസ് പാൾസി എന്ന രോഗം തന്നെ ബാധിച്ചിരിക്കുന്നതെന്നും ഒരു വശത്തേക്കു മുഖം അല്പം കോടിപ്പോയ അവസ്ഥയാണെന്നും വേഗം സുഖംപ്രാപിക്കുമെന്നും മിഥുൻ വീഡിയോയിലൂടെ പറഞ്ഞു.തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് മിഥുൻ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകർആശംസിച്ചു . കണ്ണടയ്ക്കാനും ചിരിക്കാനും ബുദ്ധിമുട്ട് ഉണ്ടെന്നും വീഡിയോയിൽ മിഥുൻ പറയുന്നു.ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം ആണ് മിഥുൻ അഭിനയിച്ച് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.
സീരിയൽ - സിനിമ നടി ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിന് ബെൽസ് പാൾസി പിടിപ്പെട്ടിരുന്നതാണ്. മാസങ്ങൾ നീണ്ട ചികിത്സയെ തുടർന്നാണ് രോഗം ഭേദമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |