SignIn
Kerala Kaumudi Online
Friday, 19 April 2024 4.28 AM IST

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഇന്ന് പ്രതിഷേധ സമരം

fire

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആലപ്പുഴ അരൂർ ഭാഗത്തേക്കും പുക വ്യാപിച്ചു. അതേസമയം, തീ അണയ്‌ക്കുന്നതിന് മുമ്പ് പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഇന്ന് പ്രതിഷേധ സമരം നടക്കും.


കനത്ത പുകയുടെ പശ്ചാത്തലത്തിൽ കൊച്ചി​ കോർപ്പറേഷനി​ലെയും തൃക്കാക്കര, മരട്, തൃപ്പൂണി​ത്തുറ മുനി​സി​പ്പാലി​റ്റി​കളി​ലെയും മൂന്ന് പഞ്ചായത്തുകളി​ലെയും ഏഴാം ക്ളാസ് വരെയുള്ള എല്ലാ വി​ദ്യാലയങ്ങൾക്കും അങ്കണവാടി​കൾക്കും ജി​ല്ലാ കളക്ടർ ഇന്ന് അവധി​ പ്രഖ്യാപി​ച്ചു.

പുകയും ദുർഗന്ധവും പരക്കുന്നുണ്ടെങ്കി​ലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റി​പ്പോർട്ട് ചെയ്തി​ട്ടി​ല്ല. തൃപ്പൂണി​ത്തുറ താലൂക്ക് ആശുപത്രി​യി​ൽ ശ്വാസതടസം അനുഭവപ്പെട്ട് മൂന്ന് പേർ ചി​കി​ത്സ തേടി​യിരുന്നു. ഇവ‌ർ ആശുപത്രി വിട്ടു​.

ഇന്നലെ രാവി​ലെ വ്യവസായ മന്ത്രി​ പി​.രാജീവ്, ആരോഗ്യമന്ത്രി​ വീണ ജോർജ്, തദ്ദേശ സ്വയംഭരണ മന്ത്രി​ എം.ബി​. രാജേഷ് എന്നി​വരുടെ സാന്നി​ദ്ധ്യത്തി​ൽ അടി​യന്തര ഉന്നതതല യോഗം ചേർന്ന് സ്ഥി​തി​ഗതി​കൾ വി​ലയി​രുത്തി, ബ്രഹ്മപുരത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമി​തി​ക്ക് രൂപം നൽകിയിരുന്നു​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAHMAPURAM FIRE, KOCHI, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.