വൺമാൻ ഷോ, മിന്നാമിന്നിക്കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്സിലെ റസിയ എന്ന കഥാപാത്രമാണ് രാധികയെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്. തന്റെ പുത്തൻ വിശേഷങ്ങൾ കൗമുദി മൂവീസിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.
ക്ലാസ്‌മേറ്റ്സ് സിനിമ ലൊക്കേഷനിലെ ഓർമകളും നടി വെളിപ്പെടുത്തി. 'ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന ദിവസം ഞാനും പൃഥ്വിയും മാത്രമേ സീനിലുള്ളു. പക്ഷേ ബാക്കി എല്ലാവരും ലൊക്കേഷനിലുണ്ടായിരുന്നു. അതും മിഡ്‌നൈറ്റിൽ. ക്ലാസ്‌മേറ്റ്സിന്റെ സെക്കൻഡ് പാർട്ട് വരുമോ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. പക്ഷേ എനിക്കറിയില്ല...മൊത്തത്തിൽ ജനറേഷൻ മാറിയല്ലോ. ഹൃദയം മൂവിയൊക്കെ വരുമ്പോൾ വേറെ വൈബ് ആയിരുന്നു.' -രാധിക പറഞ്ഞു.
സിനിമയിൽ നിന്ന് ഇടവേളയെടുത്തതിനെക്കുറിച്ചും നടി വ്യക്തമാക്കി. 'കല്യാണം കഴിഞ്ഞ് നാട്ടിൽ നിന്ന് ദുബായിലൊക്കെ സെറ്റിൽ ചെയ്യുമ്പോൾ ആൾക്കാർ മറന്നുപോകും. ആരും വിളിക്കാറില്ല. ഇന്നയാളെ ഇവിടുന്ന് വിളിച്ചിട്ട് വരണം, പ്രാക്ടിക്കലി അത് എത്രത്തോളം പോസിബിളാണെന്ന് അവർ ചിന്തിക്കുന്നുണ്ടാകും. എന്റെ എല്ലാ വർക്കുകളും കഴിഞ്ഞ് ഗ്യാപ്പുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ ഒരു സങ്കടമുണ്ടായിരുന്നു. എല്ലാവർക്കുമങ്ങനെ വലിയ സംഭവമാകാൻ പറ്റത്തില്ലെന്ന് പിന്നെ ഞാൻ എന്നെത്തന്നെ പഠിപ്പിച്ചു.'- നടി വ്യക്തമാക്കി. താൻ ഭയങ്കര മടിച്ചിയാണെന്ന് രാധിക പറയുന്നു.
മാടമ്പി എന്ന ചിത്രത്തിലെ മോഹൻലാലിന്റെ അനുജന്റെ ഭാര്യയുടെ വേഷം താൻ ചെയ്യേണ്ടതായിരുന്നുവെന്നും നിർഭാഗ്യവശാൽ അത് മിസായെന്നും നടി വ്യക്തമാക്കി. 'മീശമാധവനിൽ ജ്യോതിർമയി അവതരിപ്പിച്ച വേഷത്തിന് ലാലുവേട്ടൻ വിളിച്ചയാണ്. ആ സമയത്താണ് ബൈക്ക് അക്സിഡന്റ് ഉണ്ടായത്. വലിയ രണ്ട് മിസാണ്.'- താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |