തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്‌തേഷ്യ,പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അനസ്‌തേഷ്യ,പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ പി.ജി,ടി.സി.എം.സി. രജിസ്‌ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത,ജനനതീയതി,മുൻപരിചയം,മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 13ന് രാവിലെ 11.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റവ്യൂവിൽ പങ്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |