മുംബയ്: ഫെബ്രുവരി മാസത്തിൽ രാജ്യത്തെ പാസഞ്ചർ വാഹന വില്പനയിൽ വൻ കുതിച്ചുചാട്ടം നടത്തി. ഫെഡറേഷൻ ഒഫ് ഓട്ടൊമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം പാസഞ്ചർ കാറുകളുടെ വില്പനയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിനേക്കാൾ 11 ശതമാനം വധനവുണ്ടായി. കൊവിഡ് കാലമായ 2020 ഫെബ്രുവരിയിലേതിനേക്കാൾ 16 ശതമാനമാണ് കഴിഞ്ഞ മാസം ഉണ്ടായത്.
പാസഞ്ചർ വാഹന വില്പന വർദ്ധിക്കാനുണ്ടായതിന് വിവാഹ സീസൺ ഒരു പ്രധാനപ്പെട്ട കാരണമായി എഫ്എഡിഎ സൂചിപ്പിക്കുന്നു. കൂടാതെ ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ മോഡലുകൾ വിപണിയിലെത്തിയതും വില്പന കൂടാൻ കാരണമായി.
വാർഷിക അടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിലെ മൊത്തം വാഹന ചില്ലറ വില്പന 16% വർദ്ധിച്ചു. ടു വീലർ, ത്രീ വീലർ, പാസഞ്ചർ വാഹനങ്ങൾ, ട്രാക്ടറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവ യഥാക്രമം 15%, 81%, 11%, 14%, 17% ഉയർന്നു. എല്ലാ വിഭാഗങ്ങളിലെയും വളർച്ച രണ്ടക്കം കടന്നു.
വാണിജ്യ വാഹനങ്ങളുടെ വില്പനയിലും കഴിഞ്ഞ വർഷത്തേക്കാൾ 17 ശതമാനം വളർച്ചയാണ് ഉണ്ടായത്. എങ്കിലും ഇത് 2020 ഫെബ്രുവരി മാസത്തേക്കാൾ 10 ശതമാനം കുറവാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് വില്പന വർദ്ധിക്കാൻ രാജ്യത്തെ കാർ നിർമ്മാതാക്കളെ സഹായിക്കുന്ന മറ്റൊരു വലിയ ഘടകം വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പെട്ടന്ന് ലഘൂകരിക്കുന്നു എന്നതാണ്. ബുക്കിംഗ് ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങൾ വന്നതോടെ ഉപഭോക്താക്കളെ ആകർഷിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |