വയനാട്: അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ ചലച്ചിത്ര താരം വിനായകനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫോണിലൂടെ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ ദിവസം യുവതി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. കൂടാതെ ഫോൺ റെക്കോർഡും പൊലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു.
ദളിത് പെൺകുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിക്കാരി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. വിനായകനെതിരായ ജാതീയാധിക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നപ്പോഴുള്ള പ്രതികരണമായാണ് യുവതി സ്വന്തം അനുഭവം തുറന്ന് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |