
ആലത്തൂർ: വൃദ്ധയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷിനെ പഴനിയിൽ നിന്നാണ് ആലത്തൂർ പൊലീസ് പിടികൂടിയത്. പാടൂരിൽ ഒറ്റ്ക്ക് താമസിക്കുകയായിരുന്നു വൃദ്ധയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സുരേഷ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുരേഷ് പരസ്യമായി മദ്യപിച്ച് ഡി.വൈ.എഫ്.ഐയുടെ ഫ്ളക്സ് ബോർഡുകൾ തകർത്തിരുന്നു. ഇതിൽ സുരേഷിന് ഒപ്പമുണ്ടായിരുന്നവരെ പൊലീസ് പിടികൂടിയിരുന്നു. ബിജെപി പ്രവർത്തകരായ പൊരുളിപ്പാടം സ്വദേശികളായ വിഷ്ണു, അരവിന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. സുരേഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റി വാർത്തകുറിപ്പ് ഇറക്കിയതിന് പിന്നാലെ പാർട്ടി ബന്ധം തെളിയിക്കുന്ന ഫോട്ടോകൾ, പാർട്ടിഔദ്യോഗിക പേജിൽ വന്ന വാർത്തകളും പുറത്തുവന്നു. അതേസമയം അക്രമത്തിനിരയായ 65കാരിക്ക് താത്ക്കാലിക വീടൊരുക്കി ഡിവൈഎഫ്‌ഐ രംഗത്തെത്തി. അടച്ചുറപ്പില്ലാത്ത കൂരയിൽ നിന്നും ഇവരെതൊട്ടടുത്തുള്ള വാടകവീട്ടിലേക്കാണ് മാറ്റിത്താമസിപ്പിച്ചത്. ഡിവൈഎഫ്‌ഐ കാവശേരി മേഖല കമ്മിറ്റി ഇതിന്റെ ചെലവുകൾ വഹിക്കും. വൃദ്ധയുടെ പേരിലെ സ്ഥലത്ത് സ്വന്തമായി വീടു നിർമിക്കാൻ പ്രവർത്തനം ആരംഭിക്കാനും ആലോചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |