തിരുവനന്തപുരം:മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാനത്തെ തീരദേശ മണ്ഡലങ്ങളിലെ 47 കേന്ദ്രങ്ങളിൽ അദാലത്തിന്റെ മാതൃകയിൽ 'തീരസദസ് നടത്തും.
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 24 മുതൽ മേയ് 28 വരെയാണ് പരിപാടി.ഏപ്രിൽ 23 ന് തിരുവനന്തപുരം പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയുടെ ആദ്യ ഘട്ടമായി ജനപ്രതിനിധികളുമായി
പ്രാദേശിക പ്രശ്നങ്ങളും വികസന സാദ്ധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ആനുകൂല്യങ്ങൾ കഴിയുമെങ്കിൽ വിതരണം നടത്തുകയും ചെയ്യും.
തീരദേശ മേഖലയുടെ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും ഉണ്ടാകും.തീരസദസിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഉന്നയിക്കാനുള്ള പരാതികൾ രേഖപ്പെടുത്താനുള്ള ഓൺലൈൻ പോർട്ടലിന്റെ സ്വിച്ച്ഓൺ മന്ത്രി സജി ചെറിയാൻ ചേംബറിൽ വച്ച് നിർവഹിച്ചു. മത്സ്യബന്ധന വകുപ്പിന്റെ www.fisheries.kerala.gov.in എന്ന സൈറ്റിൽ തീരസദസ് എന്ന പ്രത്യേക പോർട്ടൽ നൽകി ഏപ്രിൽ 15 വരെ പരാതികൾ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |