കോമഡി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ താരമാണ് സൂരജ് തേലക്കാട്. പുതിയ കാർ സ്വന്തമാക്കി എന്ന സന്തോഷം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് താരം. ''അങ്ങനെ ഒരുപാടു നാളുകളായുള്ള ആഗ്രഹം സഫലമായി. 2018ൽ തുടങ്ങിയ പോളോ ജി.ടി എന്ന ആഗ്രഹം 2019ൽ സാദ്ധ്യമാവും എന്നു പ്രതീക്ഷിച്ചു. അപ്പോഴാണ് കൊറോണ ആ പ്ളാനെല്ലാം പൊളിച്ചു കൈയിൽ തന്നത്.
മ്മളെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ഐസ് ഉണ്ടാവുമ്പോൾ പൈസ ഉണ്ടാവൂല. പൈസ ഉണ്ടാവുമ്പോൾ ഐസും ഉണ്ടാവൂല.
ഐസും പൈസേം ഉണ്ടാവണ അന്ന് സ്കൂളും ഉണ്ടാവൂല എന്ന അവസ്ഥ പോളോ ജി.ടി ഇന്ത്യയിൽ അങ്ങ് നിറുത്തി. അവസാനം ജെർമൻ മോട്ടോറിന് തന്നെ ആസ്വദിക്കാനുള്ള എന്റെ ആഗ്രഹം സ്കോട സ്ളാവിയയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. ഏകദേശം ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ട എന്റെ സന്തതസഹചാരി ആയിരുന്ന ആൾട്ടോ കെ ടെൺ കൂടെ തന്നെയുണ്ട്.
കാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സൂരജ് കുറിച്ചു. സൂരജിന്റെ സുഹൃത്തായ സുരാജ് വെഞ്ഞാറമൂട് പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധനേടുന്നു.
വിജയം എന്നത് സ്വപ്നം കാണുന്നവന് മാത്രം അവകാശപ്പെടുന്നതാണ് . ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സിനിമ ലൊക്കേഷനിൽ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേൾവിക്കാരനായത്.
എന്റെ എല്ലാവിധ ആശംസകളും. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയിൽ കുഞ്ഞപ്പൻ എന്ന റോബട്ടിന്റെ വേഷം അണിഞ്ഞത് സൂരജ് ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |