മാർച്ച് 15ന് അട്ടപ്പാടിയിൽ ചിത്രീകരണം
രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ നായകൻ. മാർച്ച് 15ന് അട്ടപ്പാടിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പൂർണമായി അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കെ.ആർ. ബാബുരാജ് എന്ന പേരിൽ ചീഫ് മിനിസ്റ്റർ കെ.ആർ. ഗൗതമി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി രാജ് ബാബു അരങ്ങേറ്റം കുറിക്കുന്നത്. ദിലീപ് ചിത്രങ്ങളായ ചെസ്, കളേഴ്സ്, ജയറാം ചിത്രം ഉലകം ചുറ്റും വാലിബൻ, പൃഥ്വിരാജ് - ജയസൂര്യ ചിത്രം കങ്കാരു, തമിഴിൽ സെയ് എന്ന ചിത്രവും രാജ്‌ബാബു സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകൻ കൂടിയായ ജയേഷ് മൈനാഗപ്പള്ളി ആണ് ഷൈൻ ടോം ചാക്കോ ചിത്രത്തിന് രചന നിർവഹിക്കുന്നത്. പ്രമോദ് കെ. പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാ ഫയ് സി പ്രൊഡക്‌ഷൻസ്, നെൽസൻ എെപ്പ് സിനിമാസ് , നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫെയ്‌സി, സുജൻ കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. മമ്മൂട്ടി ചിത്രം മധുരരാജയുടെ നിർമ്മാതാവാണ് നെൽസൺ ഐപ്പ്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. അതേസമയം ബൂമറാംഗ് ആണ് ഷൈൻ ടോം ചാക്കോ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ചെമ്പൻ വിനോദ്, സംയുക്ത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രീകരണത്തിന് ഒരുങ്ങുന്ന മമ്മൂട്ടി - ഡിനു ഡെന്നിസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ ഷൈൻ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |