കോട്ടയം . ജനകീയ പ്രതിരോധ ജാഥയ്ക്ക് പാലായിൽ സ്വീകരണം നൽകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിക്കത്ത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ രാവിലെ കെ എസ് ആർ ടി സി കോട്ടയം സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കത്തിലാണ് കൊട്ടാരമറ്റം സ്റ്റാൻഡ്, കോട്ടയം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും 11 ന് പൊട്ടുമെന്നും സൂചിപ്പിച്ചിരുന്നത്.
കത്ത് കണ്ടെത്തിയ ഉടൻ വിവരം അധികൃതർ വെസ്റ്റ് പൊലീസിൽ അറിയിച്ചു. വെസ്റ്റ് പൊലീസ് ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. തുടർന്ന് പാലായിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഡോഗ് സ്വകാഡിലെ ബോംബ് ഡിറ്റക്ടർ സ്‌ക്വാഡ് അംഗം ലാബ്രഡോർ ഇനത്തിൽപ്പെട്ട ബെയ്‌ലിയുമായി പരിശോധന നടത്തി. കോട്ടയത്തും ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. പാലാ നഗരസഭ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും പല തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |