SignIn
Kerala Kaumudi Online
Thursday, 19 February 2026 1.41 AM IST

പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനാവില്ല, കുട്ടനാട്ടിലെ സി പി എം വിഭാഗീയതയിൽ മുന്നറിയിപ്പുമായി എം വി ഗോവിന്ദൻ

Increase Font Size Decrease Font Size Print Page
gg

ആലപ്പുഴ: കുട്ടനാടിൽ സി.പി.എമ്മിൽ ഉണ്ടായിരിക്കുന്ന വിഭാഗീയതയ്ക്ക് എതിരെ താക്കീതുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ആലപ്പുഴയിലെ സ്വീകരണ സമ്മേളനത്തിൽ സം,സാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ പ്രവണത സി.പി.എമ്മിൽ വച്ചുപൊറുപ്പിക്കില്ലെന്നും പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ആരെയും അനുവദിക്കില്ലെന്നും എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.

കുട്ടനാട്ടിലെ പ്രശ്നം തനിക്കറിയാം. നന്നായി പ്രവർത്തിച്ചാൽ നിലനിൽക്കും. അല്ലെങ്കിൽ ഉപ്പുകലം പോലെയാകും. പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരും, മാറി നിൽക്കുന്നവരെ ഒപ്പം നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രദമായി തിരുത്തിക്കൊണ്ട് മുന്നോട്ടുപോകുമെന്നും ജനങ്ങളെ മറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കുട്ടനാട്ടിൽ സി.പി.എമ്മിലെ വിഭാഗീയത തെരുവുയുദ്ധത്തിലേക്ക് വരെ നീണ്ട സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറിയുടെ മുന്നറിയിപ്പ്. വിഭാഗീയത രൂക്ഷമായ കുട്ടനാട്ടിൽ സി.പി.എമ്മിൽ നിന്ന് കൂട്ടരാജി ഉണ്ടായിരുന്നു. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ബ്രാഞ്ചുകളിൽ നിന്ന് മുന്നൂറിലധികം പേരാണ് രാജി വച്ചത്. സംസ്ഥാന നേതൃത്വം ഇടപെട്ട് പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും തർക്കം വീണ്ടും സംഘർഷത്തിലെത്തുകയായിരുന്നു.

TAGS: CPM, ALAPPUZHA, MV GOVINDAN, KUTTANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY