ബിരിക്കുളം: പൊടൊട്ടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം ശുദ്ധികലശവും കളിയാട്ട മഹോത്സവവും 21 മുതൽ 24 വരെ നടക്കും. 21ന് രാവിലെ 9ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. 5ന് ആചാര വരവേൽപ്പ്. 22ന് 5ന് ഗണപതി ഹോമം, ബിംബശുദ്ധി. 9.45ന് ബ്രഹ്മകലശാഭിഷേകം. 7ന് കളിയാട്ടാരംഭം. 9ന് തുളുക്കോലം (അച്ഛൻ തെയ്യം), 10ന് ദൃശ്യ വിരുന്ന്. 23ന് 11ന് വിഷ്ണുമൂർത്തി പുറപ്പാട്. 2ന് ചാമുണ്ഡേശ്വരിയുടെയും ഗുളികൻ തെയ്യത്തിന്റെയും പുറപ്പാട്. 7.15 ന് വട്ടക്കയം കാവിൽ കളിയാട്ടാരംഭം. 8 ന് തിരുവാതിര, 10 ന് മ്യൂസിക്ക് നൈറ്റ്. 12ന് ഭൈരവൻ തെയ്യത്തിന്റെ പുറപ്പാട്. സമാപന ദിവസമായ 24ന് 11ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട് 1ന് അന്നദാനം. 2ന് പൊടൊടുക്കത്തമ്മയുടെയും ഗുളികൻ തെയ്യത്തിന്റെയും പുറപ്പാട്. രാത്രി 7.30ന് ക്ഷേത്ര പ്രദക്ഷിണം. 8ന് വിളക്കിലരിയോടെ സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |